
മാന്നാർ: മലയാളി ബ്രാഹ്മണർക്ക് മാത്രമേ ശബരിമല മേൽശാന്തി ആകാൻ കഴിയൂ എന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് നിലപാട് മാറ്റിയെടുക്കുവാൻ ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് മാന്നാർ എസ്എൻഡിപി യൂണിയൻ ചെന്നിത്തല മേഖല സംയുക്ത യോഗം ആവശ്യപ്പെട്ടു. പിന്നോക്ക പട്ടിക വിഭാഗത്തിലെ ഹൈന്ദവരെ മേൽശാന്തി നിയമനത്തിൽ പരിഗണിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മേഖലാ ചെയർമാൻ കെ വിശ്വനാഥന്റെ അധ്യക്ഷതയിൽ കൂടിയ ചെന്നിത്തല മേഖല സംയുക്ത യോഗം യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം പി ബി സൂരജ് ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം രാധാകൃഷ്ണൻ പുല്ലാമഠത്തിൽ വനിതാസംഘം യൂണിയൻ ചെയർപേഴ്സൺ ഇൻ ചാർജ് ബിനി സതീശൻ, കൺവീനർ ലേഖ വിജയകുമാർ, യൂണിയൻ കേന്ദ്ര സമിതി അംഗം സിന്ധു സുഭാഷ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സുമാരാജൻ, വനിതാസംഘം മേഖല ചെയർപേഴ്സൺ വിജയശ്രീ സന്തോഷ്, വൈസ് ചെയർപേഴ്സൺ സിന്ധു സൈജു, കൺവീനർ ബിന്ദുവിജയൻ, ട്രഷറർ സതിയമ്മ വിശ്വനാഥൻ എന്നിവർ പ്രസംഗിച്ചു. മേഖലാ കൺവീനർ മോഹനൻ പി സ്വാഗതവും വൈസ് ചെയർമാൻ വിജയൻ വൈജയന്തി കൃതജ്ഞതയും പറഞ്ഞു.










